നൂഹ്: നൂഹില്‍ ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ബ്രജ് മണ്ഡല് ശോഭായാത്രയ്ക്ക് അനുമതി നിഷേധിച്ച് ഹരിയാന സര്‍ക്കാര്‍. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. കൂടാതെ സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 26 മുതല്‍ 28 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു .
Read Also: മുസാഫർനഗർ: ‘എനിക്ക് നാണക്കേട് തോന്നുന്നില്ല’ – തന്റെ പ്രവർത്തിയെ ന്യായീകരിച്ച് വീണ്ടും അധ്യാപിക
മുഖ്യമന്ത്രിയുടെ പ്രസ്താവന
‘നൂഹില്‍ ബ്രജ് മണ്ഡല്‍ യാത്ര അനുവദിച്ചിട്ടില്ല. സാവന മാസത്തെ എല്ലാവരും ആദരിക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ജലാഭിഷേകം അനുവദിക്കും. എല്ലാവര്‍ക്കും അവരവരുടെ പ്രാദേശിക ക്ഷേത്രങ്ങളില്‍ ജലാഭിഷേകം നടത്താം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശോഭായാത്ര അനുവദിച്ചിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.
‘അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്റര്‍നെറ്റ് സേവനവും ബള്‍ക്ക് എസ്എംഎസും നുഹ് ഭരണകൂടം നിരോധിച്ചു. ഈ സമയത്ത് സേവന കോള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂ.’- നൂഹ് ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു.
Post Your Comments