Latest NewsNewsIndia

മുസാഫർനഗർ: ‘എനിക്ക് നാണക്കേട് തോന്നുന്നില്ല’ – തന്റെ പ്രവർത്തിയെ ന്യായീകരിച്ച് വീണ്ടും അധ്യാപിക

ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥിയെ കൊണ്ട് ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പ്രതികരണവുമായി അധ്യാപിക. തന്റെ പ്രവർത്തിയെ ന്യായീകരിക്കുകയാണ് സ്‌കൂളിലെ പ്രിൻസിപ്പൽ കൂടിയായ ത്രിപ്ത ത്യാഗി. വീഡിയോ വൈറലായതോടെ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി. തുടർന്ന് പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, തന്റെ നികൃഷ്ടമായ പ്രവൃത്തിയിൽ താൻ ലജ്ജിക്കുന്നില്ലെന്ന് ത്രിപ്ത ത്യാഗി പറയുന്നു.

‘എനിക്ക് നാണക്കേട് തോന്നുന്നില്ല. ഞാൻ ഈ ഗ്രാമത്തിലെ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, അവരെല്ലാം എന്റെ കൂടെയുണ്ട്’, ത്യാഗി എൻഡിടിവിയോട് പറഞ്ഞു. സ്കൂളിലെ കുട്ടികളെ ‘നിയന്ത്രിക്കേണ്ടത്’ അത്യാവശ്യമാണെന്ന് പറഞ്ഞ് അധ്യാപിക തന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. വൈറൽ വീഡിയോയെ ‘ചെറിയ ഒരു പ്രശ്നം’ എന്നായിരുന്നു അധ്യാപിക ആദ്യം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

‘അവർ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത്. ഇത് ഇത്രയും വിവാദമാക്കുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. എന്റെ തെറ്റ് ഞാൻ അംഗീകരിക്കുകയാണ്, പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി’, അധ്യാപിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button