കൊച്ചി: പതിനഞ്ചുകാരനെ മർദ്ദിച്ച കാർ യാത്രികൻ അറസ്റ്റിൽ. കൊച്ചി നഗരത്തിലാണ് സംഭവം. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോൾ കാർ നിർത്തേണ്ടി വന്ന ദേഷ്യത്തിലാണ് ഇയാൾ പതിനഞ്ചുകാരന്റെ മുഖത്തടിച്ചത്. ചെവിക്കേറ്റ അടി കുട്ടിയുടെ കേൾവി ശക്തിയെ ബാധിച്ചു.
വെള്ളിയാഴ്ച്ച ഉച്ചക്ക് ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം നടന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കാറിൽക്കയറിപ്പോയി. കുട്ടിയെ അടിച്ചു പരിക്കേൽപ്പിക്കുന്നത് കണ്ടിട്ടും ആരും ഇടപെട്ടില്ലെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. സിസിടിവി പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Post Your Comments