Latest NewsNewsIndia

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഐഎസ്ആര്‍ഒയെ തങ്ങളുടെ പ്രചാരണ ഉപാധിയാക്കും: വിമർശനവുമായി മഹുവ മൊയ്ത്ര

കൊൽക്കത്ത: ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ, ബിജെപിക്കും മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഐഎസ്ആര്‍ഒയെ തങ്ങളുടെ പ്രചാരണ ഉപാധിയാക്കുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഥന്‍സില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലേക്ക് എത്തിയതിന് പിന്നാലെയാണ് മൊയ്ത്രയുടെ പരാമര്‍ശം.

‘എല്ലാ ദൗത്യവും തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ ഭ്രാന്ത് വളര്‍ത്താന്‍ ഉപയോഗിക്കും. പതിറ്റാണ്ടുകളുടെ ഇന്ത്യന്‍ ശാസ്ത്ര ഗവേഷണങ്ങളെ ‘മോദി ഹേ തോ മുംകിന്‍ ഹേ മാജിക്’ ആയി പാക്കേജ് ചെയ്യാന്‍ ഭക്ത് & ട്രോളന്‍ ആര്‍മി 24 മണിക്കൂറും പ്രയത്‌നിക്കുന്നു. ഇന്ത്യ, ഉണരുക. ഇല്ല, ഞാന്‍ ദേശവിരുദ്ധയല്ല, ”അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കൾക്ക് ക്യാപ്ഷനുകൾ എഡിറ്റ് ചെയ്യാൻ അവസരം! പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍ 3. ഇതിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍, കഴിഞ്ഞ ദിവസം വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരുന്നു. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിച്ചേരുന്ന രാജ്യമെന്ന ഖ്യാതിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button