KeralaMollywoodLatest NewsNewsEntertainment

മകളെ ദൂരെനിന്നും കണ്ടു, ആ സാഹചര്യം പറയാൻ ചെറിയ ഭയമുണ്ട്: ബാല

ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം

പലപ്പോഴും നടൻ ബാലയുടെ സ്വകാര്യജീവിതം വാർത്തകളിൽ നിറയാറുണ്ട്. കുറേ കാലത്തിന് ശേഷം മകൾ പാപ്പുവിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് ബാലയിപ്പോൾ. ഈ ഓണം തനിക്കൊരു സ്‌പെഷല്‍ ഓണമാണെന്ന് പ്രമുഖ യൂട്യൂബ് ചാനലായ മൂവീ വേള്‍ഡ് മീഡിയയുടെ ഓണാഘോഷത്തില്‍ ബാല പറഞ്ഞു.

read also:പ്രീമിയം റേഞ്ചിൽ കിടിലൻ ലാപ്ടോപ്പ്, എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസി വിപണിയിൽ എത്തി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഈ ഓണം എനിക്കൊരു സ്‌പെഷല്‍ ഓണമാണ്. ഞാനെൻ്റെ മകളെ , എൻ്റെ പാപ്പുവിനെ കണ്ടു. എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. എത്രകാലം ഈ ഭൂമിയില്‍ ഞാൻ ജീവിച്ചിരിക്കുമെന്നു എനിക്കറിയില്ല. ഞാൻ പോയിക്കഴിഞ്ഞാല്‍ എൻ്റെ മകളെ നിങ്ങളെല്ലാവരും നോക്കണം. അതോര്‍ത്തിട്ടാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്. എൻ്റെ ഓരോ നിമിഷവും മകള്‍ക്കുവേണ്ടിയാണ്. എൻ്റെ മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്. എനിക്കതാണ് ദൈവം വിധിച്ചത്. ഞാൻ പോയാലും ഞാൻ ചെയ്ത നന്മകള്‍ എൻ്റെ മകളുടെ രക്തത്തിലുണ്ടാവുമെന്ന് എനിക്കറിയാം. കൂടാതെ അവളെ നിങ്ങളെല്ലാവരും നോക്കുമെന്ന ഉറപ്പും എനിക്കുണ്ട്.

മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ എനിക്ക് ചെറിയ ഭയമുണ്ട്, കാരണം ഇപ്പോള്‍ അവള്‍ എവിടെയോ ഇരുന്ന് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്, അതുകൂടി നിന്നുപോവുമോ എന്നൊരു ഭയമാണുള്ളത്. പക്ഷെ ചില നിയമങ്ങള്‍ കള്ളന്മാര്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യസന്ധമായി ഇരിക്കുന്നവന് മനസ്സില്‍ കഷ്ടപ്പാടും ഉണ്ടാവും. അതാണ് വിധി, അതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും വേര്‍പിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button