Latest NewsNewsIndia

ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി യുവാവ്: പോലീസ് അന്വേഷണം ആരംഭിച്ചു

സൂറത്ത്: ചന്ദ്രയാൻ ലാൻഡറിന്റെ ഡിസൈനറാണെന്ന അവകാശ വാദവുമായി വന്ന സൂറത്ത് സ്വദേശിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനാണെന്നും, ചന്ദ്രയാൻ 3 ചാന്ദ്ര ദൗത്യത്തിന്റെ ലാൻഡർ മൊഡ്യൂൾ രൂപകൽപ്പന ചെയ്തതത് താൻ ആണെന്നുമാണ് മിഥുൽ ത്രിവേദി എന്നയാളുടെ അവകാശവാദം.

ഗുജറാത്തിലെ സൂറത്ത് പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രഥമദൃഷ്ട്യാ യുവാവിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്നും, അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർ അജയ് തോമർ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹെതൽ പട്ടേൽ വ്യക്തമാക്കി.

കേരള സര്‍വകലാശാലയുടെ പേര് മാറ്റണം: ‘തിരുവിതാംകൂര്‍’ സര്‍വകലാശാല എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത്

വിക്രം ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതു മുതൽ പ്രാദേശിക മാധ്യമങ്ങൾക്ക് മിഥുൽ ത്രിവേദി അഭിമുഖം നൽകുന്നുണ്ട്. ചന്ദ്രയാൻ 3ന്റെ ലാൻഡർ രൂപകൽപ്പന ചെയ്തത് താനാണെന്ന് ത്രിവേദി മാധ്യമങ്ങളോടും പറഞ്ഞു. ചന്ദ്രയാൻ -2 പദ്ധതിയുടെ ഭാഗമായതിനാൽ, ഏറ്റവും പുതിയ ചാന്ദ്ര ദൗത്യത്തിലും പ്രവർത്തിക്കാൻ ഐഎസ്ആർഓ ക്ഷണിച്ചിരുന്നു എന്നും ലാൻഡറിന്റെ രൂപകൽപ്പനയിൽ താൻ നിരവധി മാറ്റങ്ങൾ വരുത്തിയതാണ് വിജയകരമായി ലാൻഡ് ചെയ്യാൻ കാരണമെന്നും ത്രിവേദി അവകാശപ്പെട്ടു.

മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ പാചകം ചെയ്യവേ തീപിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി, 20 പേർക്ക് പരിക്ക്

‘ത്രിവേദി ഐഎസ്ആർഓയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള രേഖകളോ തെളിവുകളോ ഹാജരാക്കിയിട്ടില്ല. അന്വേഷണത്തിൽ അദ്ദേഹം ബികോം ബിരുദധാരിയാണെന്ന് കണ്ടെത്തി. ശാസ്ത്രജ്ഞനാണെന്ന അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു ഫ്രീലാൻസർ ആണെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്ആർഓയുടെ ബെംഗളൂരു ഓഫീസിൽ ചന്ദ്രയാൻ 3ന്റെ രൂപകൽപ്പനയിൽ പ്രവർത്തിച്ചിരുന്നു എന്നും നാസയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രാഥമിക അന്വേഷണത്തിൽ, ത്രിവേദി ഐഎസ്ആർഓ ശാസ്ത്രജ്ഞനല്ല. ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തി കള്ളം പറയുന്നതായി തെളിഞ്ഞാൽ ത്രിവേദിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും,’ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button