ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ക്ലാസ്മുറിയിൽ വച്ച് സഹപാഠികളുടെ മർദനമേറ്റ വിദ്യാർഥിയും മർദ്ദിച്ച വിദ്യാർത്ഥിയും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോ വൈറൽ. സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചാൽ മാത്രമേ യഥാർഥ ഇന്ത്യ നിലനിൽക്കൂവെന്നും എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്തു.
അതേസമയം, ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത്. സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് അടിയേറ്റ കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വർഗീയത കാണേണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ലെന്ന് പറഞ്ഞ അദ്ദേഹം, നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ എന്നും വ്യക്തമാക്കി.
‘എന്റെ മകന് ഏഴു വയസ്സായി. ആഗസ്റ്റ് 24 നാണ് ഈ സംഭവം നടന്നത്. വിദ്യാർത്ഥികളെ ഉപയോഗിച്ച് ആ അധ്യാപിക എന്റെ കുട്ടിയെ വീണ്ടും വീണ്ടും മർദിച്ചു. ചില ജോലികൾക്കായി സ്‌കൂളിൽ പോയ എന്റെ അനന്തരവനാണ് വീഡിയോ എടുത്തത്. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’, അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
#UttarPradesh The boy who had beaten his friend at the behest of the school teacher hugged his friend#ArrestTriptaTayagi#shameful #Indian #BREAKING #breakingnews #ShivShakti #Chandrayaan3 #religious #TrainAccident #MalaikaArora #PMModi #ETCISOAC23 #AskSRK #Jawan #BoysHostel pic.twitter.com/y7UFlqFvBX
— Samantha (@Samantha_eth__) August 26, 2023
Post Your Comments