KottayamLatest NewsKeralaNattuvarthaNews

അ​നു​മ​തി​യി​ല്ലാ​തെ ക​രി​ങ്ക​ല്ല് ക​ട​ത്തി: എ​ട്ടു ലോ​റി​ക​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി

മൂ​ന്നി​ല​വ് വി​ല്ലേ​ജി​ലെ മ​ങ്കൊ​മ്പ് ഭാ​ഗ​ത്താ​ണ് പാ​സി​ല്ലാ​തെ ലോ​റി​ക​ള്‍ ക​രി​ങ്ക​ല്ല് ക​ട​ത്തി​യി​രു​ന്ന​ത്. മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എം. ജോ​സു​കു​ട്ടി നി​യോ​ഗി​ച്ച റ​വ​ന്യു സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്

പാ​ലാ: അ​നു​മ​തി​യി​ല്ലാ​തെ ക​രി​ങ്ക​ല്ല് ക​ട​ത്തു​ക​യാ​യി​രു​ന്ന എ​ട്ടു ലോ​റി​ക​ള്‍ റ​വ​ന്യു അ​ധി​കൃ​ത​ര്‍ പി​ടിച്ചെടുത്തു. മൂ​ന്നി​ല​വ് വി​ല്ലേ​ജി​ലെ മ​ങ്കൊ​മ്പ് ഭാ​ഗ​ത്താ​ണ് പാ​സി​ല്ലാ​തെ ലോ​റി​ക​ള്‍ ക​രി​ങ്ക​ല്ല് ക​ട​ത്തി​യി​രു​ന്ന​ത്. മീ​ന​ച്ചി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എം. ജോ​സു​കു​ട്ടി നി​യോ​ഗി​ച്ച റ​വ​ന്യു സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

Read Also : ഓണക്കിറ്റ് വിതരണം: പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി ഭക്ഷ്യവകുപ്പ്

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വീ​ണ്ടും ക​രി​ങ്ക​ല്ല് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റി​യി​ലെ​ടു​ത്ത​ത്.

റ​വ​ന്യു​സം​ഘം പി​ടി​കൂ​ടി​യ​പ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. തു​ട​ര്‍​ന്ന്, വാ​ഹ​നം പാ​ലാ​യി​ലെ​ത്തി​ക്കു​വാ​ന്‍ ആ​ളു​ക​ളെ റ​വ​ന്യു സം​ഘം വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി​ച്ച​പ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ലാ​യി​ലെ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button