ThiruvananthapuramLatest NewsKeralaNattuvarthaNews

യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി: രണ്ട് പേര്‍ കൂടി പിടിയിൽ

കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്

തിരുവനന്തപുരം: വക്കം സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. വക്കം സ്വദേശിയായ ശ്രീജിത്തിനെയാണ് ലഹരി വ്യാപാര സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Read Also : ‘ശാസ്ത്രജ്ഞർക്ക് സല്യൂട്ട്: ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടും’: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് കടന്ന ഇവര്‍ കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. ഈ കേസില്‍ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളവീട്ടില്‍ എം.പ്രണവ് (തുമ്പിടി-29), ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളപുത്തന്‍വീട്ടില്‍ വി.ശ്രീജിത്ത് (ജിത്തു-28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍, പ്രതികള്‍ക്കാവശ്യമായ സഹായം ചെയ്ത് കൊടുത്ത 5 പേരെ പൊലീസ് 20 ന് പിടികൂടിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഇനി നാല് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button