KeralaLatest NewsNews

പൊതുപരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു: പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പൊതുപരിപാടിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണതോടെ പ്രസംഗം നിർത്തി വൈദ്യസഹായം നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ആരോഗ്യവിദഗ്ധ സംഘത്തോടാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡൽഹി പാലം എയർബേസിൽ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം.

Read Also: ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തി

പ്രധാനമന്ത്രിയുടെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്.പിജി) അംഗമാണ് കുഴഞ്ഞു വീണത്. അതേസമയം, പൊതുപരിപാടിയിൽ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഐഎസ്ആർഓ ശാസ്ത്രജ്ഞരെ ചടങ്ങിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിക്സ് ഉച്ചകോടിയ്ക്കായി സൗത്ത് ആഫ്രിക്കയിലെത്തിയപ്പോൾ അവിടെ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകം മുഴുവൻ ഇന്ത്യയ്ക്ക് അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

Read Also: കേരളത്തിലെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു, വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button