ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ മന്ത്രിയുടെ ഇടക്കാല മെഡിക്കല്‍ ജാമ്യം നീട്ടുന്നതില്‍ ഇ.ഡി എതിര്‍പ്പറിയിച്ചു. അദ്ദേഹം ജയില്‍ വളപ്പിനുള്ളില്‍ നീന്തല്‍ക്കുളം ആവശ്യപ്പെടുകയാണെന്നും കേന്ദ്ര ഏജന്‍സി കോടതിയെ അറിയിച്ചു. ജാമ്യം നിരസിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഏപ്രില്‍ 6ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ജെയ്‌നിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2022 മുതല്‍ ഇഡി കസ്റ്റഡിയിലാണ് സത്യേന്ദ്ര ജെയിന്‍.
Read Also: സംഭവം പോക്സോ ആണ്, പോലീസ് പോലീസിന്റെ പണി ചെയ്യുക: വിവാദ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ സ്വര ഭാസ്കർ
ഡോക്ടര്‍മാരുടൈ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന് സത്യേന്ദര്‍ ജെയിനിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി കോടതിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നീന്തല്‍ക്കുളം സംബന്ധിച്ച് പരാമര്‍ശം ഇ.ഡി കോടതിയില്‍ നടത്തിയത്.
സുഷുമ്‌നാ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ജെയിന്റെ ശാരീരിക പ്രശ്നങ്ങള്‍ സിങ്വി ചൂണ്ടിക്കാട്ടി.
Post Your Comments