PalakkadLatest NewsKeralaNattuvarthaNews

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: മ​ദ്രസ അധ്യാപകന്‍ പിടിയിൽ

തൂത സ്വദേശി കോരാമ്പി വീട്ടില്‍ നാസര്‍(52) ആണ് അറസ്റ്റിലായത്

കൂറ്റനാട്: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പൊലീസ് പിടിയിൽ. തൂത സ്വദേശി കോരാമ്പി വീട്ടില്‍ നാസര്‍(52) ആണ് അറസ്റ്റിലായത്. ചാലിശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ക്ലിഫ് ഹൗസിൽ കനത്ത സുരക്ഷ: എസ്ഐമാരടക്കം നിരവധി പോലീസുകാരെ അധികമായി നിയോഗിച്ചു

ജനുവരിമാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു നാസര്‍. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടയിലാണ് വിവരം അറിയുന്നത്.

Read Also : യൂട്യൂബിൽ റെക്കോർഡ് മുന്നേറ്റം നടത്തി ഐഎസ്ആർഒ, തൽസമയ സ്ട്രീമിംഗ് കണ്ടത് 8 ദശലക്ഷത്തിലധികം ആളുകൾ

തുടര്‍ന്ന്, സ്കൂള്‍ അധികൃതര്‍ ചാലിശേരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button