Latest NewsKeralaNews

വയനാട് വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി

തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

Read Also: ‘തുടർഭരണം കേരളം കൊള്ളയടിക്കാനുള്ള ലൈസൻസ് അല്ല’: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രന്‍

മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജൻമാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

അതേസമയം, വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഇല്ല: തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button