KeralaLatest NewsNews

തോൽവിക്ക് പിന്നാലെ സന്തോഷക്കടൽ; ജെയ്ക്കിനും ഗീതുവിനും കുഞ്ഞ് പിറന്നു

കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ജയ്ക്കിന് കുഞ്ഞ് പിറന്നതിൽ ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ. തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിരാശനായ ജെയ്‌ക്കിനും കുടുംബത്തിനും സന്തോഷം നൽകുന്ന നിമിഷമാണിത്.

തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. തനിക്കെതിരെ ഉയർന്ന സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019 ഒക്ടോബര്‍ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button