കൊച്ചി: അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍. അവാര്‍ഡ് ജൂറിക്ക് വിമര്‍ശനവും വിജയികള്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ടാണ് അഖില്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Read Also: അഭിമാന നിമിഷം: നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്
നാഷണല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന് കുറഞ്ഞത് ഒരു ഗവര്‍ണര്‍ പദവി എങ്കിലും നല്‍കണം. അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ എന്നായിരുന്നു അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. മികച്ച നടനായി അല്ലു അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടതും ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘നാഷണല്‍ അവാര്‍ഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവര്‍ണര്‍ പദവി എങ്കിലും നല്‍കണം…
അര്‍ഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാന്‍ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു. ഏത് വഴിക്കായാലും അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍’.
Post Your Comments