തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് 3.30 ന് ഉന്നതതലയോഗം ചേരും. വൈദ്യുതി നിരക്ക് വര്‍ധന അടക്കമുള്ള കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇന്ന് നടക്കുന്ന യോഗത്തില്‍ ചർച്ച ചെയ്യും.
കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്നതിനെ കുറിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.
ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്ഷെഡിങ്ങ് തല്ക്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന.
Post Your Comments