ThrissurNattuvarthaLatest NewsKeralaNews

ഊട്ടിയിൽ പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു

പുതുക്കാട് കണ്ണമ്പത്തൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തിൽ വീട്ടിൽ അതുൽ, അപർണ്ണ ദമ്പതികളുടെ ഏക മകൾ ഋതിക ആണ് മരിച്ചത്

തൃ​ശൂർ: പനി ബാധിച്ച് രണ്ടര വയസുകാരി ഊട്ടിയിൽ വെച്ച് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തിൽ വീട്ടിൽ അതുൽ, അപർണ്ണ ദമ്പതികളുടെ ഏക മകൾ ഋതിക ആണ് മരിച്ചത്.

Read Also : ‘ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല’: വ്യജപ്രചാരണങ്ങള്‍ നിരാശാജനകമാണ് അച്ചു ഉമ്മന്‍

കഴിഞ്ഞ ദിവസം ഇവർ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. രാവിലെ ഊട്ടിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ട കുട്ടിയെ ഉടൻ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പനി ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടിലെത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ വടൂക്കര ശ്മശാനത്തിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button