
മാഹി: മാഹിയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസി (32) നെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു. ആർപിഎഫ് എസ്‌ഐ കെ ശശിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറിൽ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്.
3.43 നും 3.49 നും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. അതേസമയം, കണ്ണൂരിൽ ഏറനാട് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രണ്ട് പേർ ആർപിഎഫ് കസ്റ്റഡിയിലാണ്.
Post Your Comments