Latest NewsNewsLife Style

മുഖകാന്തി കൂട്ടാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് പപ്പായ. നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന പഴങ്ങളിൽ ഒന്നുകൂടിയാണിത്. പപ്പായ ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്.  മുഖത്തെ തിളക്കം വർദ്ധിപ്പിക്കുന്നതിൽ തുടങ്ങി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ കുറയ്ക്കാൻ സഹായിക്കുന്നു. മുഖകാന്തി കൂട്ടാൻ പപ്പായ മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം…

അര കപ്പ് പഴുത്ത പപ്പായയിൽ അൽപം പാൽ ചേർത്ത് യോജിപ്പിക്കുക. 10 മിനുട്ട് നേരം ഈ പാക്ക് സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി ഈ പാക്ക് ഇടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടുക. പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ ഫേസ് പാക്കിൽ പാൽ ചേർക്കരുത്. പകരം തേൻ ചേർക്കാവുന്നതാണ്.

പപ്പായ ചർമത്തിന് നൽകുന്ന പ്രധാന ഗുണങ്ങളിൽ ഒന്നാണ് ആവശ്യമായ ജലാംശം നിലനിർത്തുന്നത്. ചർമ്മത്തെ എല്ലായ്പ്പോഴും മൃദുലവും, മിനുസമാർന്നതുമായി നിലനിർത്താൻ ഈ ഫേഷ്യൽ സഹായിക്കും. പാലിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് നിർജീവ ചർമ്മകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു

അര കപ്പ് പഴുത്ത പപ്പായയിലേക്ക് ഒരു ടീസ്പൂൺ ചന്ദനപ്പൊടി ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. 15 മിനുട്ട് നേരം ഈ പാക്ക് ഇടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂൺ മഞ്ഞളും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുഖത്തെ കറുത്ത പാടുകൾ, കരുവാളിപ്പ്, എന്നിവ മാറ്റാൻ ഈ പാക്ക് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button