ചന്ദ്രനോളം വളർന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുമ്പിൽ യശസ്സ് ഉയർത്തി നിൽക്കുകയാണ്. ബുധനാഴ്ച (23.8.’23) വൈകുന്നേരം 6:04 ന് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു രാജ്യത്തുടെ നീളമുള്ള ഇന്ത്യക്കാർ. ശാസ്ത്ര ദൗത്യത്തിന്‍റെ വിജയത്തിനായി രാജ്യത്തുടനീളമുള്ള ദൈവ വിശ്വാസികള്‍ പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും ഒക്കെ നടത്തുന്നതിന്‍റെ ദൃശ്യങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ പാക് വനിതയായ സീമ ഹൈദറും ഉണ്ട്.
പബ്ജി കാമുകനെ കാണാനായി മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ ആളാണ് സീമ. ഇതേ സീമ ഹൈദർ തന്നെയാണ് ഇന്നലെ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനായി പ്രാർത്ഥിച്ച് വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ചാന്ദ്രദൗത്യത്തിന്‍റെ വിജയത്തിനായി താൻ ഉപവാസം ഇരുന്നതിന്‍റെയും പ്രാർത്ഥിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സീമ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ സച്ചിൻ മീണയ്‌ക്കൊപ്പം നോയിഡയിൽ ആണ് യുവതി താമസിക്കുന്നത്. ചന്ദ്രയാൻ -3 ന്‍റെ വിജയകരമായ ലാൻഡിംഗിനായി താൻ ഉപവാസം ഇരുന്നതായി യുവതി വ്യക്തമാക്കി.
അതേസമയം, ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന്‍ ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിത്യ എല്‍-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ്.സോമനാഥ് അറിയിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഈ മാസം ആദ്യം പിഎസ്എൽവി-സി57/ആദിത്യ-എൽ1 മിഷൻ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ എത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഏജൻസി അറിയിച്ചു. സൂര്യന്റെ വിവിധ ഭാഗങ്ങൾ വിവിധ കോണുകളിൽ നിന്ന് പഠിക്കാൻ ഏഴ് ശാസ്ത്രീയ പേലോഡുകൾ പേടകത്തിലുണ്ടാകും.
Pakistani bride of #SachinMeena, #SeemaHaider fasting today for the success of #Chandrayaan3Landing
She praises Prime Minister Narendra Modi and said she will break her fast only after #Chandrayaan3 lands on the Moon successfully. pic.twitter.com/1Lec5Cn1Zs
— Shameela (@shaikhshameela) August 23, 2023
Post Your Comments