തിരുവനന്തപുരം: ചന്ദ്രയാന്‍-3ന്റെ ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം. ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്റെ വാതില്‍ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികള്‍ തുടങ്ങിയത്.
Read Also: എക്സിൽ ഇനി വാർത്തകളുടെ റീച്ച് കുറഞ്ഞേക്കും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
റോവറിലെ സോളാര്‍ പാനല്‍ വിടര്‍ന്നു. റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനില്‍ പകല്‍ സമയം മുഴുവന്‍ പ്രവര്‍ത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുകയാണ് ചന്ദ്രയാന്‍-3ന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.
Post Your Comments