Latest NewsKeralaNews

യുട്യൂബറായ ആയുർവേദ ഡോക്ടർ ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ: കേസെടുത്ത് പൊലീസ്

പാലക്കാട്: ആയുർവേദ​ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭർതൃ ​ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്.

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃത​ദേഹം ബന്ധുക്കൾക്കു കൈമാറി. മക്കൾ: മിത്രൻ, ബാല. തൃത്താല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button