ശ്രീകാര്യം: കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു പത്ത് പേർക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി മഞ്ജു കുമാരി (46), ആറ്റിങ്ങൽ സ്വദേശി സുനിത ( 52 ), പാരിപ്പള്ളി സ്വദേശി സജുകുമാർ (47), കൊല്ലം സ്വദേശികളായ സരസമ്മ (67), ശശിധരൻ (71), സി. കെ. സോമരാജൻ (72 ), കടവിള സ്വദേശികളായ ഓമനയമ്മ (68), അനൂപ് (30), നഗരൂർ സ്വദേശി നിമിത (48), വള്ളികുന്നും സ്വദേശി വിജയൻപിള്ള (67) എന്നിവർക്കാണ് പരിക്കേറ്റത്.
ചാവടിമുക്കിനു സമീപമായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്കു വന്ന ബസിനു പുറകിൽ കൊല്ലം ഭാഗത്തു നിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments