
അല്‍ഐന്‍: യു.എ.ഇയിലെ അല്‍ഐനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അലി അഹമ്മദ് അലി അല്‍ സാദി, അലി ഖാമിസ് മുഹമ്മദ് അല്‍ സാദി, ഹമൂദ് അബ്ദുല്‍ അസീസ് അലി അല്‍ സാദി, റാശിദ് അബ്ദുള്ള മുഹമ്മദ് അല്‍ സാദി, അബ്ദുള്ള അലി അബ്ദുള്ള ഈദ് അല്‍ ഖുത്ബി എന്നിവരാണ് മരിച്ച സ്വദേശികള്‍.
Read Also: കോടതി ഉത്തരവിനു ശേഷവും ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമാണം: കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
അല്‍ഐനിലെ സാഅ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഇരു വാഹനങ്ങളിലുമായി 11 പേരാണുണ്ടായിരുന്നതെന്നാണ് വിവരം. അപകട വിവരം അറിഞ്ഞയുടനെ അബുദാബി പൊലീസും ആംബുലന്‍സ് ടീമും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതര പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ ഉച്ചയോടെ അല്‍ഐനിലെ ഉമ്മു ഗഫ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post Your Comments