Latest NewsNewsInternational

ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് ജോ ബൈഡന്‍ പറഞ്ഞു: യുഎസ് അംബാസഡര്‍ ഗാര്‍സെറ്റി

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നോട് പറഞ്ഞതായി യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. സാങ്കേതികവിദ്യ, വ്യാപാരം, പരിസ്ഥിതി, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അടുത്ത സഹകരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

Read Also: കോടതികൾ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

ജി-20 ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് ഗാര്‍സെറ്റിയുടെ പ്രതികരണം. യുഎസിലെ നികുതിദായകരില്‍ ആറ് ശതമാനവും ഇന്ത്യന്‍ അമേരിക്കക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യയില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രസിഡന്റ് ബൈഡന്‍ എന്നോട് പറഞ്ഞു, എനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ, ചരിത്രത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. യുഎസിലെ നികുതിദായകരില്‍ ആറ് ശതമാനം ഇന്ത്യന്‍ അമേരിക്കക്കാരാണ്.’-എറിക് പറഞ്ഞു.

അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബൈഡന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഗാര്‍സെറ്റിയുടെ പരാമര്‍ശം. ബഹിരാകാശ മേഖലയില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് സഹകരിച്ചു. അതിന് ആകാശം പോലും അതിരല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസിനെയും ഇന്ത്യയെയും ലോകത്തിലെ രണ്ട് ശക്തമായ ശക്തികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button