
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്‌മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും നേരത്തെ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്മണിനെയും കേസിൽ പ്രതിചേർത്തത്.
Post Your Comments