Latest NewsIndiaNews

‘ചരിത്ര നിമിഷം’: ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാൻ മുൻ മന്ത്രി

ലാഹോർ: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ പ്രശംസിച്ച് മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ഇമ്രാൻ ഖാൻ സർക്കാരിലെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയാണ് ഫവാദ് ചൗധരി. ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡിംഗ് പ്രോഗ്രാം പാക് ചാനലുകൾ സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞരെയും ബഹിരാകാശ സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദൗത്യത്തെ ‘മനുഷ്യരാശിയുടെ ചരിത്ര നിമിഷം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘പാക് മാധ്യമങ്ങൾ #ചന്ദ്രയാൻ ചന്ദ്രനിലിറങ്ങുന്നത് നാളെ വൈകുന്നേരം 6:15 ന് തത്സമയം കാണിക്കണം… മനുഷ്യരാശിയുടെ ചരിത്ര നിമിഷം, പ്രത്യേകിച്ച് ആളുകൾക്കും ശാസ്ത്രജ്ഞർക്കും. ഒപ്പം ഇന്ത്യയുടെ ബഹിരാകാശ സമൂഹത്തിനും, അഭിനന്ദനങ്ങൾ’, ഫവാദ് ചൗധരി എക്‌സിൽ (മുമ്പ് ട്വിറ്റർ) എഴുതി.

അതേസമയം, ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഇന്ന് വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ഇറങ്ങും. ഇന്ത്യയുടെ ചന്ദ്രയാൻ 3-യെ ലോകം മുഴുവൻ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. 6 നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ മെല്ലെ ഇറങ്ങേണ്ടത്. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊടുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button