ജൊഹാനസ്ബർഗ്: 15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനുമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റ് പ്രവാസികൾ. നരേന്ദ്ര മോദിക്ക് ഇന്ത്യൻ പതാകകളും താലികളുമായി ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വാട്ടർക്ലോഫ് എയർഫോഴ്സ് ബേസിൽ ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ മഷാറ്റൈൽ മോദിയെ സ്വീകരിച്ച് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. പ്രധാനമന്ത്രി വിമാനമിറങ്ങിയപ്പോൾ ഇന്ത്യൻ പതാകയുമായി നിരവധി ഇന്ത്യൻ പ്രവാസികൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. പ്രധാനമന്ത്രി മോദി ജനങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു.
ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ് കൂട്ടായ്‌മയുടെ പതിനഞ്ചാമത് ഉച്ചകോടിയാണ് ദക്ഷിണാഫ്രിക്കയിൽ നടക്കുക. ഭാവി സഹകരണത്തിനായുള്ള മേഖലകൾ കണ്ടെത്തുന്നതിന് അംഗരാജ്യങ്ങൾക്ക് ഉപയോഗപ്രദമായ അവസരം ഉച്ചകോടി ഒരുക്കുമെന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മോദി പ്രസ്‌താവിച്ചു.
വിവിധ മേഖലകളിൽ ശക്തമായ സഹകരണത്തിനുള്ള അജണ്ടയാണ് ബ്രിക്‌സ് മുന്നോക്കുവെയ്‌ക്കുന്നത്. അടിയന്തര വികസനവിഷയങ്ങളുടെ ബഹുരാഷ്ട്ര സംവിധാനത്തിലെ പരിഷ്‌ക്കാരങ്ങളും അടക്കം തെക്കൻ രാജ്യങ്ങൾക്കെല്ലാം താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വേദിയായാണ് ബ്രിക്‌സിനെ നോക്കികാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments