
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി ഗോപകുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനാണ് കൈക്കൂലി വാങ്ങിയത്.
അപേക്ഷയായ സ്ത്രീയിൽ നിന്നും 10,000 രൂപ വാങ്ങുമ്പോഴാണ് ഗോപകുമാർ പിടിയിലായതെന്ന് വിജിലൻസ് അറിയിച്ചു.
Read Also: ഓണാവധിക്ക് നാട്ടിലേക്ക് ബൈക്കിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
Post Your Comments