മുഖം മിനുക്കി വന്ദേ ഭാരത് എക്സ്പ്രസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നീല നിറത്തിന് പകരം ഓറഞ്ച് നിറത്തിലാണ് വന്ദേ ഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങുന്ന വന്ദേ ഭാരതത്തിന്റെ ട്രയൽ റൺ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ നേതൃത്വത്തിലാണ് ട്രയൽ റൺ നടത്തിയത്.
നീല-വെള്ള കോംബിനേഷനിലുള്ള വന്ദേ ഭാരതാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഈ നിറത്തിൽ നിന്നും വ്യത്യസ്ഥമായി ഓറഞ്ച്-ഗ്രേ എന്നീ നിറങ്ങളാണ് വന്ദേ ഭാരതതിന് നൽകിയിരിക്കുന്നത്. ഇന്ത്യൻ ത്രിവർണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വന്ദേ ഭാരതിന്റെ നിറം മാറ്റാൻ തീരുമാനിച്ചതെന്ന് നേരത്തെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. നിലവിൽ, നിറം മാറ്റമുള്ള ഒരു റേക്ക് മാത്രമാണ് റെയിൽവേ പുറത്തിറക്കിയിട്ടുള്ളൂ.
Also Read: വമ്പൻ ഹിറ്റായി ‘മാലിന്യമുക്ത കേരളം’ പദ്ധതി: 4 മാസം കൊണ്ട് നീക്കിയത് 91.65 ശതമാനം മാലിന്യങ്ങൾ
വന്ദേ ഭാരതിന്റെ പുറത്തെ നിറം മാറ്റിയതല്ലാതെ, സ്പീഡ്, മറ്റ് ഫീച്ചറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ 25 ജോഡി വന്ദേ ഭാരത് സർവീസുകളാണ് ഉള്ളത്. ഇതിൽ 18 ട്രെയിനുകൾ 2023-ലാണ് സർവീസ് ആരംഭിച്ചത്. 2019 ഫെബ്രുവരി 19-നാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വമ്പൻ ഹിറ്റായി മാറാൻ വന്ദേ ഭാരത് എക്സ്പ്രസിന് സാധിച്ചിട്ടുണ്ട്.
Post Your Comments