Latest NewsNewsBusiness

മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പേടിഎം, 40 രൂപ വരെ ക്യാഷ്ബാക്ക് നേടാൻ അവസരം

വിപണിയിൽ പുതുതായി എത്തിയ ബ്രാൻഡ് എന്ന സവിശേഷതയും മുരള്യ ബ്രാൻഡിന് ഉണ്ട്

മുരള്യ ഡയറി പ്രോഡക്ട്സുമായി കൈകോർത്ത് പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം. മുരള്യ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് പേടിഎം ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മുരള്യ പെറ്റ് ബോട്ടിൽ മിൽക്ക്, മുരള്യ മിൽക്ക് സാഷെ, മുരള്യ തൈര് സാഷെ എന്നിവ വാങ്ങുമ്പോഴാണ് ക്യാഷ്ബാക്കും, മറ്റ് ഓഫറുകളും ആസ്വദിക്കാൻ സാധിക്കുക. ഉപഭോക്താക്കൾ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. തുടർന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ബാർകോഡ് സ്കാൻ ചെയ്തതിനുശേഷം റിവാർഡുകൾ നേടാം.

ആദ്യമായി പേടിഎം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ 65 രൂപ വിലയുള്ള പെറ്റ് ബോട്ടിൽ മിൽക്ക് വാങ്ങുമ്പോൾ 40 രൂപ വരെയാണ് ക്യാഷ് ബാക്കായി ലഭിക്കുക. 27 രൂപ വിലയുള്ള മുരള്യ മിൽക്ക് സാഷെയിൽ 25 രൂപ ക്യാഷ് ബാക്കും, 34 രൂപ വിലയുള്ള മുരള്യ തൈരിൽ 30 രൂപ കാഷ് ബാക്കും ലഭിക്കുന്നതാണ്. വിപണിയിൽ പുതുതായി എത്തിയ ബ്രാൻഡ് എന്ന സവിശേഷതയും മുരള്യ ബ്രാൻഡിന് ഉണ്ട്. നിലവിൽ, തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് മുരള്യ ബ്രാൻഡ് ലഭിക്കുക.

Also Read: ഞാനൊരു തമാശ പറഞ്ഞതല്ലേ?, നിങ്ങൾ കണ്ടത് വെറുപ്പ് മാത്രം; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button