തിരുവനന്തപുരം: ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓഗസ്റ്റ് 22 ന് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖിഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ തുക ഹരിതസേനാംഗങ്ങൾക്ക് കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
Read Also: ഇന്ത്യയുടെ ശാസ്ത്രപുരോഗതിയിൽ അഭിമാനിക്കുന്നു: ചന്ദ്രയാൻ ദൗത്യത്തിന് ആശംസകൾ അറിയിച്ച് ഹരീഷ് പേരടി
നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, കുടുംബശ്രീ മിഷൻ ഡയറക്ടർ ജാഫർ മാലിക്ക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ എന്നിവർ ആശംസ നേരും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ പി മനോജ് എന്നിവർ പങ്കെടുക്കും.
Read Also: ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്‍ഡന്‍
Post Your Comments