PalakkadMollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ്’: രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്നു

കൊച്ചി: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് പരാമര്‍ശവിവാദത്തിനിടെ, ‘ജയ് ഗണേഷ്’എന്ന പേരില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിന്റെ വേദിയിലാണ് ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനം. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ് നിർവ്വഹിക്കുന്നത്.

വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തിൽ, സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നു. ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്ന് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

‘ആര് ആര്‍ക്കുവേണ്ടിയാണ് ഇതു പറയുന്നതെന്നു മനസ്സിലാക്കണം. വിഷമമുണ്ടായി എന്ന് ഉറക്കെ പറയാനെങ്കിലും തയ്യാറാകണം. ഇല്ലെങ്കില്‍ നമ്മള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അര്‍ഥമില്ലാതാകും. ജീവിതദുഃഖങ്ങള്‍ തരണംചെയ്യാനുള്ള ആശ്രയമാണ് ദൈവമെന്ന് അറിയാത്തവരില്ല. മര്യാദയുടെ പേരിലെങ്കിലും ദൈവങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ മടിക്കരുത്. അതിന് ചങ്കൂറ്റത്തിന്റെ ആവശ്യമില്ല,’ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button