KeralaLatest News

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്: മുൻ മന്ത്രിയും എംഎൽഎയുമായ എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്

മലപ്പുറം; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് റെയ്ഡ്. കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് കുന്നംകുളം എംഎൽഎ കൂടിയായ എസി മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തുന്നത്. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

കേസിൽ എസി മൊയ്തീന് ബന്ധമുണ്ടെന്നാണ് ഇഡി പറയുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു ചുക്കാൻ പിടിച്ച ശാഖാ മാനേജർ ബിജു കരീം എംഎൽഎ എസി മൊയ്തീന്റെ ബന്ധുവാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ബിജുവിന്റെയും ജിൽസിന്റെയും ഭാര്യമാരുടെ പേരിലുള്ള സൂപ്പർ മാർക്കറ്റ് 2019 ൽ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിരുന്നു.

എന്നാൽ ചടങ്ങിൽ ജനപ്രതിനിധിയെന്ന നിലയിലാണു പങ്കെടുത്തതെന്നും ബിജു കരീം എന്നൊരു ബന്ധു തനിക്കില്ലെന്നും എന്നാണ് എ സി മൊയ്തീൻ എംഎൽഎ അന്ന് വാദിച്ചത്. ഇതിനിടെയാണ് വസതിയിൽ ഇപ്പോൾ റെയ്ഡ് നടക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button