ശ്രീനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബര്‍വാന്‍ റേഞ്ചിന്റെ മനോഹരമായ താഴ്‌വരയിലാണ് ഈ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.
Read Also: മദ്യവേട്ട: വീട്ടിൽ ശേഖരിച്ചുവെച്ച 50 ലിറ്റർ വിദേശമദ്യം പിടികൂടി
2006-ല്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേര്‍ന്നാണ് ഈ ഉദ്യാനം നിര്‍മ്മിച്ചത്. രണ്ട് വര്‍ഷം കൊണ്ടാണ് ഈ പാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയത്.
Post Your Comments