നായിക താരപുത്രി!! നടന്‍ രവീന്ദ്ര ജയൻ സംവിധാന രംഗത്തേയ്ക്ക്

അരങ്ങേറ്റ ചിത്രത്തില്‍ ചിറ്റമ്മയ്ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശ്രീസംഖ്യ

ജയന്‍ ചേര്‍ത്തല എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ രവീന്ദ്ര ജയൻ സംവിധായകൻ ആകുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയനടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ എന്ന ശ്രീമയിയുടെ സിനിമാ അരങ്ങേറ്റം. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് വ്യാഴാഴ്ച്ച അടൂരിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

read also: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പിഴയും

ശ്രീസംഖ്യയ്ക്കൊപ്പം കല്പനയുടെ സഹോദരി ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്. ഫുട്ബോൾ പരിശീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. അരങ്ങേറ്റ ചിത്രത്തില്‍ ചിറ്റമ്മയ്ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശ്രീസംഖ്യ പറഞ്ഞു.

Share
Leave a Comment