KeralaLatest NewsNews

ചേര്‍ത്തല ചേർത്തുപിടിക്കാനൊരുങ്ങി സിനിമ താരം ജയന്‍

ചടയമംഗലത്ത് നിന്നുള്ള മുല്ലക്കര രത്നാകരന്‍,ചേര്‍ത്തലയില്‍ നിന്നുള്ള പി തിലോത്തമന്‍,പുനലൂരില്‍ നിന്നുള്ള കെ രാജു എന്നിവര്‍ മൂന്ന് തവണ വിജയിച്ച് കഴിഞ്ഞു.

ചേർത്തല: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന്‍ മാത്രമാണ് മത്സരിക്കുന്നതെന്നാണ് സൂചന. വിഎസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ മത്സരിച്ചേക്കില്ല. തിലോത്തമന്‍ ഇല്ലെങ്കില്‍ പകരം ചേര്‍ത്തലയില്‍ ഇത്തവണ സിനിമാ താരം ജയന്‍ ചേര്‍ത്തല മത്സരിപ്പാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 81,197 വോട്ടുകള്‍കളാണ് പി തിലോത്തമന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ എസ് ശരതിന് 74001 വോട്ടുകളും ലഭിച്ചു. ഇത്തവണ സിനിമാ താരത്തെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് പാര്‍ട്ടിയുടെ ശ്രമം. അതേസമയം 2011 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തിലോത്തമന് മണ്ഡലത്തില്‍ 2016 ല്‍ വോട്ട് കുറയുകായിരുന്നു ചെയ്തത്.

Read Also: വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു; പോലീസിനെ കണ്ട് പ്രതി ഖാദര്‍ ഇറങ്ങിയോടി

എന്നാൽ ഇ ചന്ദ്രശേഖനും തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്ന് അറിയിച്ചെങ്കിലും ഒരുതവണ കൂടി അവസരം നല്‍കാനാണ് പൊതുവികാരം. ഒപ്പം സുനില്‍ കുമാറിന് പകരം തൃശൂരില്‍ കൗണ്‍സിലറായ സാറാമ്മ സെബ്സ്റ്റ്യനെയും പരിഗണിക്കുന്നുണ്ട്. ചടയമംഗലത്ത് നിന്നുള്ള മുല്ലക്കര രത്നാകരന്‍,ചേര്‍ത്തലയില്‍ നിന്നുള്ള പി തിലോത്തമന്‍,പുനലൂരില്‍ നിന്നുള്ള കെ രാജു എന്നിവര്‍ മൂന്ന് തവണ വിജയിച്ച് കഴിഞ്ഞു. ഇവര്‍ക്ക് പകരം സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ധേശിക്കാന്‍ സി പി ഐ കീഴ്ഘടകങ്ങളോട് നിര്‍ദ്ധേശം നല്‍കി. രണ്ട് തവണ മാത്രമാണ് മത്സരിച്ചതെങ്കിലും നാദാപുരത്ത് ഇ.കെ വിജയനെ മാറ്റി യുവാക്കളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ എഐവൈഎഫ് നേതാവ് പി ഗവാസിനാണ് സാധ്യത.സംവരണ മണ്ഡലമായ ബാലുശ്ശേരിയുമായി സീറ്റ് വെച്ച് മാറുക എന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സിപിഐയ്ക്ക് താല്‍പര്യം ഇല്ല.

shortlink

Related Articles

Post Your Comments


Back to top button