KottayamKeralaNattuvarthaLatest NewsNews

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പ​രി​ശോ​ധ​ന​യിൽ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യതോ​ടെ 872.88 ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് പൊ​ലീ​സ്, എ​ക്സൈ​സ്, വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ എ​ന്നി​വ ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യതോ​ടെ 872.88 ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് പൊ​ലീ​സ്, എ​ക്സൈ​സ്, വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ എ​ന്നി​വ ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ത്തി​ന്‍റെ മൂ​ല്യം 3,01,686 രൂ​പ​യാ​ണ്.

Read Also : കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ

ശ​നി​യാ​ഴ്ച പൊ​ലീ​സ്, ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍വൈ​ല​ന്‍സ് ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 70.1 ലി​റ്റ​ര്‍ മ​ദ്യ​വും എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ 56.55 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യ​വും 205 ലി​റ്റ​ര്‍ കോ​ട​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ല്‍ 559.40 ഗ്രാം ​ക​ഞ്ചാ​വ്, ഒ​രു ക​ഞ്ചാ​വ് ചെ​ടി, 2.680 ഗ്രാം ​എം​ഡി​എം​എ, ഒമ്പ​ത് കി​ലോ​ഗ്രാം പു​ക​യി​ല, 48 പാ​ക്ക​റ്റ് ഹാ​ന്‍സ്, 2ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 45,420 രൂ​പ മൂ​ല്യ​മു​ള്ള മ​റ്റു ​ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button