എലിക്കുളം: ഗൃഹനാഥനും ഭാര്യയുടെ അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. എലിക്കുളം വെളിച്ചിയാനിയിൽ ജോയി(വി.സി.ദേവസ്യ-61), ഭാര്യാമാതാവ് വഞ്ചിമല ചാത്തമലയിൽ അന്നമ്മ(86) എന്നിവരാണ് മരിച്ചത്.
Read Also : ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം: പൊലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ജോയിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ അന്നമ്മയുടെ ഒപ്പമായിരുന്നു. രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്. ജോയി ഐഎൻടിയുസിയിലെ മുൻ തൊഴിലാളിയാണ്. മകൻ: ജോബിൻ. ജോയിയുടെ സംസ്കാരം നടത്തി.
ഞായറാഴ്ച 11 മണിയോടെ ആശുപത്രിയിൽ വെച്ചാണ് അന്നമ്മ മരിച്ചത്. പാലാ മൂലയിൽ പരേതനായ തോമസാണ് ഭർത്താവ്: മറ്റുമക്കൾ: തങ്കച്ചൻ, മോളി. മരുമക്കൾ: ഗ്രേസി കൊച്ചക്കരയിൽ (ചെങ്ങളം), ജോസഫ് ചേലപ്പുറത്ത് (ഇടമറ്റം). സംസ്കാരം ഇന്ന് മൂന്നിന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ നടക്കും.
Post Your Comments