KeralaLatest NewsNews

ഓണം ആഘോഷമാക്കാന്‍ കെഎസ്ആര്‍ടിസിയില്‍ വാഗമണ്‍-മൂന്നാര്‍-ഗവി ടൂര്‍ പാക്കേജുകള്‍: വിശദാംശങ്ങള്‍ അറിയാം

ഓണാവധിക്ക് കെഎസ്ആര്‍ടിസിയില്‍ നല്ല ഒരു ട്രിപ്പിന് ഒരുങ്ങിക്കോളൂ. ഓണത്തിനോടനുബന്ധിച്ച് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നാണ് പുതിയ പാക്കേജുകള്‍ കെഎസ്ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്. വാഗമണ്‍, മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.

1) വാഗമണ്‍-മൂന്നാര്‍

ഓഗസ്റ്റ് 25, 30  തിയതികളിലാണ് യാത്ര പുറപ്പെടുക. വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിനം വാഗമണ്ണിലെത്തും. തുടര്‍ന്ന് ഓഫ് റോഡ് ജീപ്പ് സവാരിയും ബസില്‍ സ്പോട്ടുകള്‍ സന്ദര്‍ശിക്കാനും അവസരമുണ്ടാകും. വൈകുന്നേരം ആറ് മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തും. തുടര്‍ന്ന് ക്യാമ്പ് ഫയര്‍.

രണ്ടാം ദിനം രാവിലെ മൂന്നാറിലേക്ക് പുറപ്പെടും. ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്തദിവസം രാവിലെ ആറുമണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

2) മൂന്നാര്‍

ഓഗസ്റ്റ് 25,30 തിയതികളില്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടും. വൈകുന്നേരം ആറുമണിക്കാകും ബസ് പുറപ്പെടുക. ഇരവികുളം നാഷണല്‍ പാര്‍ക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്ളവര്‍ ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദര്‍ശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോട്ടലിലാകും താമസം.

രണ്ടാം ദിനം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, പൊന്മുടി ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്തദിവസം രാവിലെ ആറുമണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

3) ഗവി

ഓഗസ്റ്റ് 30ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. പിറ്റേന്ന് കുമളിയിലെത്തി ജീപ്പില്‍ കമ്പത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെന്‍സ്റ്റോക്ക് പൈപ്പ് ലൈന്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട്
ബസില്‍ രാമക്കല്‍മേട് സന്ദര്‍ശിച്ച് കുമളിയിലെ ഹോട്ടലില്‍ താമസം.

രണ്ടാമത്തെ ദിവസം ഗവിയില്‍ ഭക്ഷണവും ബോട്ടിംഗും
ഉള്‍പ്പെടെയാണ് പാക്കേജ്. അടുത്തദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും വിധമാണ് ടൂര്‍ പാക്കേജ്.

4) റാണിപുരം-ബേക്കല്‍ കോട്ട

ഓഗസ്റ്റ് 27ന് രാവിലെ ആറുമണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് ആന്റ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച് രാത്രി ഒന്‍പത് മണിയോടെ കണ്ണൂരില്‍ തിരിച്ചെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button