Latest NewsKeralaNews

ഓഗസ്റ്റ് 20 ലോക കൊതുക് ദിനം, കൊതുകുകളെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാം ചില കാര്യങ്ങള്‍

എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക് ദിനം എത്തിയിരിക്കുന്നത്. കൊതുക് വഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

Read Also: സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് വെച്ച് പുരുഷന്‍മാര്‍ കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടും: നിയമങ്ങൾ കടുപ്പിച്ച് താലിബാൻ

നഗരങ്ങളിലും മറ്റും മാലിന്യ പ്രശ്നം രൂക്ഷമാകുന്നതിനോടൊപ്പം കൊതുകുകളും അസാമാന്യമാം വിധം വര്‍ദ്ധിക്കുകയാണ്. ഇടയ്ക്കിടെയുള്ള മഴയും, വൃത്തിഹീനമായ ഓടകളും മറ്റും കൊതുകിന് വളരാന്‍ അനുയോജ്യമായ ഇടം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമെന്നോണം വിട്ടുമാറാതെയുള്ള പനിയും മറ്റ് അസുഖങ്ങളും നമ്മെ ബാധിക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും പരിസര ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ അവയുടെ വ്യാപനം കുറയ്ക്കാന്‍ കഴിയുന്നതാണ്. ഇതിനായി വീടും പരിസരവും വ്യത്തിയാക്കി സൂക്ഷിക്കാന്‍ പത്യേകം ശ്രദ്ധിക്കണം.

ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം, എന്നിവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളാണ്. ഇവയൊക്കെ തന്നെ ഗുരുതരമായാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാം. അതിനാല്‍ പരമാവധി കൊതുക് കടിയേല്‍ക്കാതെയിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

1. സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില, ശീമക്കൊന്ന, തുടങ്ങിയവയൊക്കെ പുകയ്ക്കുന്നത് കൊതുകിനെ അകറ്റും.

2. ഓടകള്‍ വൃത്തിയാക്കിയിടുക. വീടിന് സമീപം വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കുക

3. വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴുക്കിക്കളയാന്‍ കഴിയുന്നില്ലെങ്കില്‍ അവയില്‍ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.

4. വീടിനു സമീപത്ത് മലിനജലം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

5. വെള്ളത്തില്‍ ചെടികള്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അതില്‍ കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കുക. ഇടയ്ക്കിടെ അവയുടെ വെളളം മാറ്റാവുന്നതാണ്. കൂടാതെ ചെടിച്ചട്ടികള്‍ക്കിടയിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക

6. കിടക്കുമ്പോള്‍ കൊതുക് വലകള്‍ ഉപയോഗിക്കുക.

7. കൊതുക് സജീവമാകുന്ന സമയത്ത് ജനലും വാതിലും അടച്ചിടുക

8. ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button