റഷ്യയുടെ മിഷൻ ലൂണ-25 പരാജയപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുടെ ചന്ദ്രയാൻ 3 ന് മുമ്പ് ചന്ദ്രനിലെത്താനിരിക്കുകയായിരുന്നു ലൂണ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ലൂണ 25 പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ഇന്നലെ പേടകത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൂണ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. പ്രത്യേക സമിതി അന്വേഷിക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചു.
റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ലൂണ-25 ചന്ദ്രനിൽ പതിച്ചതായി സ്ഥിരീകരിച്ചു. ശനിയാഴ്ച, ബഹിരാകാശ പേടകത്തിന്റെ ഫ്ലൈറ്റ് പ്രോഗ്രാമിന് അനുസൃതമായി, ലാൻഡിംഗിന് തൊട്ട് മുൻപ് ലൂണ ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഏകദേശം 14:57 മോസ്കോ സമയം, ലൂണ -25 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ലൂണയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ലൂണ, രൂപകൽപ്പന ചെയ്യാത്ത ഭ്രമണപഥത്തിലേക്ക് മാറുകയും ചന്ദ്രോപരിതലവുമായുള്ള കൂട്ടിയിടിയുടെ ഫലമായി പ്രവർത്തനം നിശ്ചലമാവുകയും ചെയ്തതായി റഷ്യൻ ബഹിരാകാശ ഏജൻസി പറഞ്ഞു. പ്രത്യേകമായി രൂപീകരിച്ച ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മീഷൻ നഷ്ടത്തിന്റെ കാരണങ്ങൾ അനേഷിക്കുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
Post Your Comments