ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇത്തവണ ജിയോ- നെറ്റ്ഫ്ലിക്സ് എന്ന പേരിൽ പ്രത്യേക പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. ഏകദേശം 40 കോടിയിലധികം ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ജിയോ പ്രീപെയ്ഡ് ബണ്ടിൽ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്.
നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഉള്ള രണ്ട് പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിട്ടുള്ളത്. 1,099 രൂപയാണ് ഒരു റീചാർജ് പ്ലാനിന്റെ നിരക്ക്. ഈ പ്ലാനിന് കീഴിൽ പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭ്യമാണ്. 84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 1,499 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 84 ദിവസം വാലിഡിറ്റിയിൽ പുറത്തിറക്കിയ ഈ പ്ലാനിന് കീഴിൽ പ്രതിദിനം 3 ജിബി ഡാറ്റയും, അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗകര്യവും ലഭിക്കുന്നതാണ്.
ആഗോള തലത്തിൽ നെറ്റ്ഫ്ലിക്സിന്റെ ഇത്തരത്തിലുള്ള ആദ്യ പ്രീപെയ്ഡ് ബണ്ടിൽ
പ്ലാൻ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. നേരത്തെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലും, ജിയോ ഫൈബർ പ്ലാനുകളിലും നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് പ്രീപെയ്ഡ് പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തുന്നത്. ‘ഉപഭോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ എത്തിക്കാൻ ജിയോ പ്രതിജ്ഞാബദ്ധരാണ്. നെറ്റ്ഫ്ലിക്സുമായുള്ള പങ്കാളിത്തം ആഗോള തലത്തിൽ തന്നെ ശ്രദ്ധിയാകർഷിച്ചിട്ടുണ്ട്’, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് സിഇഒ കിരൺ തോമസ് പറഞ്ഞു.
Post Your Comments