Latest NewsKeralaNews

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകൾ ഓരോന്നായി മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഇടപെടല്‍, നാളെ മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും

കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി. അതൊന്നും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ജനോപകാരപ്രദമായ നടപടികളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി കേരളത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളാകെ അണിനിരക്കണം. തെളിനീരൊഴുകുന്ന കേരളമെന്ന നദിയിൽ വിഷം കലക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. വർഗീയ കലാപത്തിനു കേരളത്തിലും ഈ ശക്തികൾ ശ്രമിച്ചു. എന്നാൽ, അതിനെ ഫലപ്രദമായി തടയാൻ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടും ഭൂമിയുമില്ലാത്ത 3,42,000 കുടുംബങ്ങൾക്കും വീടില്ലാത്ത 1,42,000 കുടുംബങ്ങൾക്കും അടുത്ത മൂന്നു വർഷം കൊണ്ടുതന്നെ വീടു നിർമിച്ചു നൽകും. ലൈഫ് പദ്ധതിവഴി ഇതിനകം നാലു ലക്ഷത്തിലധികം വീടു നിർമിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വീടാണ് പാവങ്ങൾക്ക് നിർമിച്ചുനൽകിയത്. മനുഷ്യത്വപരമായ പ്രവർത്തനങ്ങളും സേവന, സന്നദ്ധ പ്രവർത്തനങ്ങളും കൂടി ഏറ്റെടുത്താണ് സിപിഐ എം മുന്നോട്ടുപോകുന്നത്. പാർടിയുടെ ലോക്കൽ കമ്മിറ്റി ഓഫീസുകളെല്ലാം ജനസേവന കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനവും തുടങ്ങി. സർക്കാരിന്റെ എണ്ണൂറിൽപരം സേവനങ്ങൾ ഓൺലൈനായി ലഭിക്കും. ഡിജിറ്റൽ സേവനം നൽകാൻ പ്രാപ്തരായ യുവജനങ്ങളെ തിരഞ്ഞെടുത്ത് എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസും ജനസേവന കേന്ദ്രമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കാറപകടത്തില്‍ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി: യുവതിക്ക് ജീവപര്യന്തം തടവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button