Latest NewsNewsBusiness

കത്തിക്കയറി ഉള്ളി വിലയും! അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്രം

നടപ്പ് സാമ്പത്തിക വർഷം 3 ലക്ഷം ഉളളി ബഫർ സ്റ്റോക്കായി നിലനിർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

തക്കാളിക്ക് സമാനമായി കുതിച്ചുയർന്ന് ഉളളി വില. വില ഉയർന്ന സാഹചര്യത്തിൽ കേന്ദ്രം കയറ്റുമതി നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഡിസംബർ 31 വരെ ഉള്ളി കയറ്റുമതിയിൽ 40 ശതമാനം നികുതിയാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായി ഉള്ളി വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അടിയന്തര നടപടി.

നടപ്പ് സാമ്പത്തിക വർഷം 3 ലക്ഷം ഉളളി ബഫർ സ്റ്റോക്കായി നിലനിർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം 2.51 ലക്ഷം ഉള്ളിയാണ് ബഫർ സ്റ്റോക്കായി നിലനിർത്തിയത്. ഇന്ത്യയിൽ ഉളളി ഉൽപ്പാദനത്തിന്റെ 65 ശതമാനവും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള റാബി കാലയളവിലാണ് വിളവെടുക്കുന്നത്. അതേസമയം, അധികൃതരുടെ നേതൃത്വത്തിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന വില നിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഉള്ളിയോടൊപ്പം ഉരുളക്കിഴങ്ങിന്റെ വിലയിലും ഈ മാസം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: വീടിനടുത്തിരുന്ന് ഭർത്താവിന്റെ വീഡിയോ കോൾ, നഗ്നയായി നിൽക്കണം,കാണാൻ ഭർത്താവും സുഹൃത്തുക്കളും: യുവതി പരാതി നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button