പ്രവർത്തകസമിതിയിൽ ക്ഷണിതാവ് മാത്രം: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തസമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്തിയുമായി രമേശ് ചെന്നിത്തല. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് അദ്ദേഹത്തിന്റെ പരാതി. 2 വർഷമായി പദവികൾ ഇല്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read Also: യുഎഇയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തി മന്ത്രാലയം

അതേസമയം, വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്റെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്ന് ശശി തരൂർ പറഞ്ഞു. പ്രവർത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും അദ്ദേഹം അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 138 വർഷമായി കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിൽ സി ഡബ്ല്യു സി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. പാർട്ടിയും പ്രവർത്തകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Share
Leave a Comment