ന്യൂഡല്‍ഹി:ഉയര്‍ന്നുനില്‍ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും
കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. തിങ്കളാഴ്ച മുതല്‍ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ സവാള ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ചില്ലറ വില്‍പ്പനശാലകള്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴി സബ്സിഡി നിരക്കില്‍ സവാള വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴി കുറഞ്ഞ നിരക്കില്‍ സവാള വിറ്റഴിക്കാനാണ് തീരുമാനം. നിലവില്‍ തക്കാളിയുടെ വില പിടിച്ചുനിര്‍ത്താന്‍ സമാനമായ നിലയില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നുണ്ട്.
ഈ വര്‍ഷം സവാളയുടെ ബഫര്‍ സ്റ്റോക്ക് അഞ്ചുലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തുടക്കത്തില്‍ മൂന്ന് ലക്ഷം മെട്രിക് ടണ്‍ സംഭരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വില പിടിച്ചുനിര്‍ത്താന്‍ രണ്ടുലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കാന്‍ എന്‍സിസിഎഫിനോടും നാഫെഡിനോടും കേന്ദ്രം നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments