KeralaLatest NewsNews

ആക്‌സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകും: ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: ആക്സിഡന്റ് ജി ഡി എൻട്രി മൊബൈൽ ഫോണിൽ ലഭ്യമാകാൻ ചെയ്യേണ്ട രീതി വിശദമാക്കി കേരളാ പോലീസ്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി ഡി (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. സ്റ്റേഷനിൽ വരാതെ തന്നെ ജി ഡി എൻട്രി ലഭിക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമാണ്.

Read Also: ജനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും, കേന്ദ്രം ഇടപെട്ടു

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈൽ നമ്പറും നൽകുക. ഒടിപി മൊബൈലിൽ വരും. പിന്നെ, ആധാർ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ രജിസ്‌ട്രേഷൻ നടത്തിയാൽ പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻസിന് ജി ഡി എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ, മേൽവിലാസം എന്നിവ നൽകി തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്സിഡന്റ് സംബന്ധിച്ച വിവരങ്ങൾ നൽകുകയും സംഭവത്തിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും വേണം.

വാഹനത്തിന്റെ വിവരങ്ങൾ കൂടി നൽകി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായശേഷം ജി ഡി എൻട്രി അനുവദിക്കും. അത് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. എന്നാൽ, ചില സന്ദർഭങ്ങളിൽ വാഹനം പരിശോധിച്ച ശേഷമായിരിക്കും സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ഈ സേവനം കേരള പോലീസിന്റെ തുണ വെബ്‌പോർട്ടലിലും ലഭ്യമാണ്.

Read Also: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളും: എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button