![](/wp-content/uploads/2023/05/arrest-3.jpg)
ചെന്നൈ: തിരുപ്പതിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് അറസ്റ്റിലായത്.
Read Also : ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ആഗസ്റ്റ് 15-ന് 11 മണിയോടെയായിരുന്നു സംഭവം. യുവാവ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. അലിപിരിയില്‍ വൈകീട്ട് മൂന്ന് മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നും നൂറോളം പേരെ കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഫോണ്‍ കോളിന് പിന്നാലെ അലിപിരിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
Read Also : ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ
തുടർന്ന്, ടി.ടി.ഡി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments