Latest NewsIndiaEntertainment

രജനീകാന്ത് യുപിയിൽ: യോഗി ആദിത്യനാഥിനൊപ്പമിരുന്ന് ജയിലർ കാണും, ഒപ്പം ചില പുണ്യസ്ഥലങ്ങൾ സന്ദർശിക്കും

ലക്‌നൗ : സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ ബോക്‌സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. രജനീകാന്തിന്റെ വൻ തിരിച്ചുവരവാണിതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. എന്നാൽ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് രജനി.

യാത്രയുടെ ഭാ​ഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തർപ്രദേശിലാണ് എത്തിയത്. ഈയവസരത്തിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സൂപ്പർതാരം നടത്തിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. താൻ യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദർശിക്കുമെന്നാണ് രജനി പറഞ്ഞത്. വിമാനത്താവളത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോ​ഗിക്കൊപ്പം ജയിലർ കാണുമെന്നും രജനികാന്ത് അറിയിച്ചു. ‘എല്ലാം ഭ​ഗവാന്റെ അനു​ഗ്രഹം’ എന്നായിരുന്നു ജയിലറിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനോടുള്ള സ്റ്റൈൽ മന്നന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിന് പുറമേ സംസ്ഥാനത്തെ ചില തീർത്ഥാടന കേന്ദ്രങ്ങളും രജനി സന്ദർശിക്കും. കഴിഞ്ഞദിവസം ഝാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിൽ രജനി സന്ദർശനം നടത്തിയിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയ രജനീകാന്ത് തന്റെ പ്രകടനം കൊണ്ട് ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തമന്നയും ജാക്കി ഷറഫും അഭിനയിക്കുന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ ലോകമെമ്പാടും ഹിറ്റാവുകയും സിനിമ 375 കോടി നേടുകയും ചെയ്തതായി സൺ പിക്‌ചേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button